പോത്തുണ്ടി ഡാം
പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും തൃശ്ശൂരിൽ നിന്നും 55 കിലോമീറ്ററും വടക്കാഞ്ചേരി പൊള്ളാച്ചി റൂട്ടിൽ നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് നെന്മാറ - നെല്ലിയാമ്പതി പാതയിൽ നിലനിൽക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്കുള്ള ദൂരം ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം ഉത്ഘാടനം ചെയ്തത് . 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.
പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിക്കും ജലസേചനത്തിനുമാണ് പദ്ധതി ഉപയോഗിക്കുന്നത് . പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകളിലേക്കു പോകുന്നവഴിയിൽ ആണ് പോത്തുണ്ടി ടം , നെല്ലിയാംപതി യാത്രയിൽ ഡാമിന്റെ കാഴ്ചകൾ വളരെ മനോഹരമാണ് .
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട്, അല്ലങ്കിൽ തൃശ്ശൂർ ആണ് ,
ഏറ്റവും അടുത്തുള്ള പട്ടണം നെന്മാറയാണ്
സീതാര്കുണ്ട് , നെല്ലിയാമ്പതി വെള്ളച്ചാട്ടം, കേശവ പാറ, മിന്നുപാറ, മട്ടുപ്പാറ പാളഗപ്പാണ്ടി എസ്റ്റേറ്റ് , പടഗിരി, മാമ്പാറ സീതാര്കുണ്ട് വെള്ളച്ചാട്ടം എന്നെ സ്ഥലങ്ങളിലേക്ക് ജീപ്പ് സഫാരി ,ഓഫ്‌റോഡ് ട്രെക്കിങ് സാധ്യമാണ്
No comments:
Post a Comment