PEECHI DAM TRISSUR
പീച്ചി ഡാം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ നിർമ്മിച്ചിരിക്കുന്നതാണ് ജലസേചനം ശുദ്ധജലവിതരണം എന്നിവ മുൻനിർത്തിയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
1957 ഒക്ടോബർ നാലിന് കേരള ഗവർണർ ബി. രാമകൃഷ്ണറാവു രാജ്യത്തിന് സമർപ്പിച്ചത്. മുകുന്ദപുരം, തലപ്പിള്ളി, തൃശ്ശൂർ, ചാവക്കാട് താലൂക്കുകളിലെ ഏകദേശം 17,555 ഹെക്ടർ പ്രദേശങ്ങളിലേക്ക് വിവിധ കനാലുകൾവഴി ജലമെത്തിക്കുന്നു.
അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി ഇവിടെ സ്ഥാപിച്ചിരിക്കുന്നു. അണക്കെട്ടിന്റെ വലതുകര കനാലിലൂടെ വേനൽക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടും. അണക്കെട്ടിലെ ജലം രണ്ടു ശാഖകളായാണ് തുറന്നുവിടുന്നത്. ഒന്നു മുടക്കം വരാതെയുള്ള ജനസേചനത്തിനും മറ്റൊന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്നു.
പ്രവേശനം
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് 10 രൂപ.
No comments:
Post a Comment