KALPATHI PALAKKAD
കൽപ്പാത്തി രഥോത്സവം
പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം.
ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും സാക്ഷാൽ ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്.
ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ ക്ഷേത്രം (മഹാലക്ഷ്മിയും മഹാവിഷ്ണുവും), മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുറം പ്രസന്ന ഗണപതി ക്ഷേത്രം തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്. പാലക്കാട് നഗരത്തിന് സമീപത്ത് തന്നെ ആണ് കൽപ്പാത്തി സ്ഥിതി ചെയ്യുന്നത്
പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണിത് . വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
പുരാതനമായ ഈ ക്ഷേത്രം ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി.യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്.
No comments:
Post a Comment