കൊടികുത്തിമല
മലപ്പുറം ജില്ലയിലെ ഊട്ടി
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള ബ്രിട്ടീഷ് കാലം മുതൽ ചരിത്ര താളുകളിൽ ഇടംപിടിച്ച മാലയാണ് കൊടികുത്തിമല. 1921ലെ മലബാർ സർവേയിൽ ഏറ്റവും ഉയർന്ന സ്ഥലം എന്നനിലയിൽ ഇതൊരു പ്രധാന സിഗ്നൽ സ്ഥാനം ആയിരുന്നു,
പെരിന്തൽമണ്ണയിൽനിന്ന് മണ്ണാർക്കാട് റോഡിൽ അമ്മിണിക്കാട് നിന്നും തിരിഞ്ഞാണ് കൊടികുത്തിമല സ്ഥിതിചെയ്യുന്നത്. പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുണ്ട് ഈ മലയ്ക്ക് മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് പേര് . ചുറ്റുമുള്ള പ്രദേശം 360 കാഴ്ചകൾ കാണുന്നതിനായി 1998-ൽ നിർമ്മിച്ച മൂന്നുനിലയുള്ള ഒരു വാച്ച് ടവറും ഉണ്ട്.
പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ് കൊടികുത്തിമല സ്ഥിതിചെയ്യുന്നത്. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ, തെക്ക് ഭാഗത്ത് കുന്തിപ്പുഴ. ഈ പ്രദേശങ്ങൾ മലമുകളിൽ നിന്ന് കാണാനാവും.
കോടമഞ്ഞു പുതക്കുന്ന ഈ മലയിൽ ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ് പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിൻേറതാണ്. ഈ പ്രദേശത്തെ 70 ഏക്കറോളം സ്ഥലം വിവിധ പദ്ധതികൾക്കായി ടൂറിസം വകുപ്പ് നീക്കിവച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് മുതിർന്നവർ ₹40 കുട്ടികൾ ₹20 ക്യാമറ ₹150 വിദേശികൾ ₹100
രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശന സമയം. തിങ്കൾ അവധി.
പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചിരിക്കുന്നു
No comments:
Post a Comment