കാൽവരി മൗണ്ട് ഇടുക്കി
KALVARI MOUNT IDUKKI
ഇടുക്കിയിൽ ജലാശയത്തിന്റെ മനോഹരമായ കാഴ്ചകൾ നൽകുന്ന കാൽവരി മൗണ്ട് ഇടുക്കി ടൗണിൽ നിന്നും നിന്ന് 5 കിലോമീറ്ററും മൂന്നാറിൽ നിന്ന് 50 കിലോമീറ്ററും അകലെയാണ് . കാൽവരി മൗണ്ട് ഇടുക്കി ജില്ലയിലെ ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഇടുക്കിയുടെ കന്യാകുമാരി എന്നും അറിയപ്പെടുന്ന കാൽവരി മൗണ്ടിൽ നിന്നും ഉദയവും അസ്തമയവും ഒരുപോലെ ദർശിക്കാം
ഒരു വശത്ത് ഇടുക്കി മുതൽ അയ്യപ്പൻകോവിൽ വരെയുള്ള ഇടുക്കി റിസർവോയറിൻ്റെ മനോഹരമായ കാഴ്ചയും മറുവശത്ത് കാമാക്ഷി, മരിയാപുരം ഗ്രാമങ്ങളുടെ വിശാലദൃശ്യവും ഈ പർവ്വതം പ്രദാനം ചെയ്യുന്നു. എപ്പോഴും മഞ്ഞുമൂടിയ മനോഹരമായ കാൽവരിമൗണ്ട് നു ചുറ്റും പ്രകൃതി തീർത്ത ഇരിപ്പിടത്തിൽ ഇരുന്നു സ്വയം ശാന്തമാകാം .
ഇവിടത്തെ തണുത്ത കാറ്റും കോടമഞ്ഞും നൽകുന്നത് ഒരു സുഘാനുഭവം തന്നെയാണ് , മലയുടെ മുകളിൽ പെരിയാറിനെ നോക്കി രണ്ടു കോട്ടേജുകൾ വന്നിരിക്കുന്നു, ഫോറെസ്റ് ഡിപാർട്മെൻറ് നിന്നും അനുവാദം വാങ്ങി അവിടെ താമസിക്കാം മുകളിലത്തെ വ്യൂപോയിന്റിനു താഴെയായി ആനകൾ തടാകം മുറിച്ചു കടക്കുന്നത് ചിലപ്പോൾ കാണാൻ സാധിക്കും , നടക്കുമ്പോൾ താഴെ കാൽപാദങ്ങൾ പോലും കാണാനാവാത്ത വിധം കോടമഞ്ഞ് മൂടുന്ന അനുഭവവും സാധാരണമാണ്.
മഞ്ഞിൽ പുതപ്പണിഞ്ഞുറങ്ങുന്ന പുൽമേടുകളെ കാണാൻ കഴിയുന്നതും കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നതു മഞ്ഞിൻ പുകയുടെ തണുപ്പ് അനുഭവിക്കുന്നതും ഒരു വല്ലാത്ത ഫീൽ തന്നെയാണ്.
കാൽവരിയുടെ വശ്യ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ മുകളിൽ നിന്നു തന്നെ കാണണം.
മലയുടെ നെറുകയിലെത്തി അവിടെ നിന്നും ചുറ്റും താഴേക്കുള്ള കാഴ്ച
ഒരു വശത്ത് ഇടുക്കി പട്ടണത്തിന്റെ അതിവിശാലമായ കാഴ്ച. മറുവശത്ത് എങ്ങും നീണ്ടുനിവർന്നു കിടക്കുന്ന നീല ജലാശയം, പൂണ്ണമായ പച്ചവിരിപ്പു, ചെറു ദ്വീപുകൾ , മനോഹരമായ തേയിലത്തോട്ടങ്ങൾ,തണുത്ത കാറ്റ് എല്ലാം പ്രത്യേക അനുഭവങ്ങൾ തന്നെ, ഏതൊരു സഞ്ചാരിയുടെ ഓർമ്മകൾക്കും ഒരു മുതൽക്കൂട്ടാണ്.
No comments:
Post a Comment