കപ്പക്കാനം തുരങ്കം
കപ്പക്കാനം കാട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഇടുക്കി അണക്കെട്ടിലേക്കു വെള്ളം ഒഴുക്കുന്ന തുരങ്കം എന്നിവ മനോഹരമായ കാഴ്ചകൾ ആണ്
ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിച്ച തുരങ്കമാണ് കപ്പക്കാനം തുരങ്കം. നാലു കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ഉളുപ്പുണിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നു
രണ്ട് ആറുകൾ തമ്മിൽ കൂട്ടിമുട്ടി സംഗമിക്കുന്ന ഇരുകൂട്ടിയാർ എന്ന സ്ഥലത്താണ് ഈ തുരങ്കമുള്ളത്. ഇരുകൂട്ടിയാറിലെ ആറിലെ വെള്ളം തടയണ കെട്ടി നിർത്തി നാലു കിലോമീറ്റര്‍ ദൂരത്തിൽ തുരങ്കത്തിലൂടെ വെള്ളം കപ്പക്കാനത്തെത്തിക്കുന്നു. അവിടുന്ന് കപ്പക്കാനം തോട്ടിലെ വെള്ളത്തിനൊപ്പം ടണലിലൂടെ വന്ന വെള്ളവും ഒഴുകി ഇടുക്കി ഡാമിൽ എത്തിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം.
നല്ല ധൈര്യം ഉണ്ടെങ്കിൽ തുരങ്കത്തിനുള്ളിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോകാം. ഏകദേശം നൂറ് മീറ്റർ വരെ പോകാം. അതിനുശേഷം വലിയ പേടി പ്പെടുത്തുന്ന ഇരുട്ടും ശ്വാസം തടസ്സവും ഭയവും മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തും. തുരങ്കത്തില്‍ കൂടുതൽ വെള്ളമുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക വഴുവഴുപ്പുള്ള പാറകളും എപ്പോൾ വേണമെങ്കിലും മറിയാവുന്ന ചെറിയ കല്ലുകളും അപകടം ഉണ്ടാക്കാൻ കാരണമാകും എന്നോർക്കുക
വാഗമണ്ണിൽ നിന്നും പുള്ളിക്കാനം ഏലപ്പാറ റോഡിലൂടെ 10 കിലോമീറ്റർ സഞ്ചരിചാൽ ടണലിനടുത്ത് എത്താം . മൂലമറ്റത്തു നിന്നു വരുമ്പോൾ ആശ്രമം വഴിക്ക് 13 കിലോമീറ്ററും മൂലമറ്റം - വാഗമൺ റൂട്ടിൽ വരുമ്പോൾ ഉളുപ്പുണിയിൽ നിന്നും മൂന്ന് കിലോമീറ്ററും കപ്പക്കാനം തുരങ്കത്തിലേക്ക് ദൂരമുണ്ട്. ഉളുപ്പുനി ടോപ് സ്റ്റേഷൻ ഉയരത്തിൽ നിന്നും വാഗമണ്ണിലെ ചുറ്റുപാടുകൾ കാണുന്നത് തികച്ചും മനോഹരമാണ്.സ്വന്തം വാഹനത്തിൽ പോകാൻ പറ്റാത്തതുകൊണ്ട് ജീപ്പ് സഫാരി എവിടെ ആവശ്യമാണ്
കപ്പക്കാനം കാട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഇടുക്കി അണക്കെട്ടിലേക്കു വെള്ളം ഒഴുക്കുന്ന തുരങ്കം എന്നിവ മനോഹരമായ കാഴ്ചകൾ ആണ്
ഇടുക്കി അണക്കെട്ടിന്റെ മനോഹരമായ ദൂര കാഴ്ച്ച എന്നിവ ജീപ്പ് യാത്രയിൽ അവിശ്വസനീയമായ കാഴ്ച നൽകുന്നു. ഉളുപ്പുണി, ഇടുക്കി റിസർവോയർ, വെള്ളാരം കുന്നു, വ്യൂ പോയിന്റ് എന്നിവയിലൂടെ കടന്നുപോകുന്ന ഓഫ്-റോഡ് ജീപ്പ് സഫാരി തികച്ചും ഹൃദ്യമാണ് .

No comments:
Post a Comment