വെച്ചൂച്ചിറ പെരുന്തേനരുവി
PENTHENARUVI WATER FALLS
പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.
പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം
പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ ചെറു വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്നു.
റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. ഈ വെള്ളച്ചാട്ടത്തിൻ്റെ ഒരു തീരം കുടമുരുട്ടിയും മറ്റേത് വെച്ചൂച്ചിറയുമാണ്. ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രധാന റൂട്ട് ആരംഭിക്കുന്നത് റാന്നി - അത്തിക്കയം - കുടമുരുട്ടി - പെരുന്തേനരുവി എന്നിവിടങ്ങളിൽ നിന്നാണ്.
പ്രതിവർഷം 25.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുതപദ്ധതി
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പെരുന്തേനരുവിയിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.[3] പദ്ധതിയിൽ ഒരു പെരുന്തേനരുവി തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു, വെച്ചൂച്ചിറയിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങൾക്ക് ശുദ്ധജലവിതരണത്തിനും ഇത് ജലസ്രോതസ്സായി ഉപയോഗിക്കുന്നു
എത്തിച്ചേരാൻ
കോട്ടയം, എരുമേലി, മുക്കൂട്ടുതറ , ചാത്തൻതറ വഴിയോ, തിരുവല്ല, പത്തനംതിട്ട , റാന്നി, വെച്ചൂച്ചിറ നവോദയ സ്കൂൽ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം. നയനമനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത് ശക്തൻവേലൻ കഥകളുമായി ബന്ധപ്പെട്ട മിത്തിനെക്കുറിച് ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച 'പമ്പാനദി -പരിസ്ഥിതി, സംസ്കാരം,പരിപാലനം ' എന്ന പുസ്തകത്തിൽ 'പെരുന്തേനരുവി ഒരു മിത്തോളജിക്കൽ വായന എന്ന രീതിയിൽ പറയുന്നുണ്ട് .