a travel towards NATURE........

Tuesday, 10 June 2025

S CURVE PULLIKKANAM HILLS VAGAMON

S CURVE,  VAGAMON
PULLIKKANAM HILLS 


 വാഗമണ്ണിൽ നിന്നും മൂലമറ്റം കാഞ്ഞാർ പോകുന്ന വഴിയിൽ കാണാവുന്ന തേയിലത്തോട്ടം നിറഞ്ഞ മനോഹരമായ കാഴ്ചകൾ ആണ് പുള്ളിക്കാനം കുന്നുകൾ, പ്രകൃതി സൗന്ദര്യത്തിനും പ്രകൃതി ആകർഷണങ്ങൾക്കും പേരുകേട്ട ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. 




 1,000 ത്തിലധികം  മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം  സ്ഥിതി ചെയ്യുന്നു. പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടങ്ങൾ, ഉരുണ്ട കുന്നുകൾ, മനോഹരമായ പുള്ളിക്കാനം റോഡ് എന്നിവയാൽ ഈ പ്രദേശം പ്രശസ്തമാണ്, ഇത് ഒരു ജനപ്രിയ സിനിമാ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ്.




പുള്ളിക്കാനം അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്, അതിൽ കുന്നുകൾ, തേയിലത്തോട്ടങ്ങൾ, ഉന്മേഷദായകമായ പർവത വായു എന്നിവ ഉൾപ്പെടുന്നു.





പുള്ളിക്കാനം റോഡ് മലയാള സിനിമ സിനിമാ ഷൂട്ടിംഗിന് ഒരു ജനപ്രിയ സ്ഥലമാണ്.




പുള്ളിക്കാനത്തിലെ നിരവധി പർവത റിസോർട്ടുകൾ അതിമനോഹരമായ കാഴ്ചകളും ശാന്തതയും നൽകുന്നു.






തേയിലത്തോട്ടങ്ങളിലൂടെ നടക്കുകയോ കാൽനടയാത്ര നടത്തുകയോ ചെയ്ത് ശാന്തമായ അന്തരീക്ഷത്തിൽ മുഴുകാനുള്ള അവസരം എവിടെ ഉണ്ട് 




വിശ്രമിക്കാനും  ശുദ്ധമായ തണുത്ത  വായു ശ്വസിക്കാനും സൗകര്യം ഉണ്ട് 
















PULLIKANAM VIEW POINT 


 

കപ്പക്കാനം തുരങ്കം VAGAMON

കപ്പക്കാനം   തുരങ്കം 



കപ്പക്കാനം കാട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഇടുക്കി അണക്കെട്ടിലേക്കു വെള്ളം ഒഴുക്കുന്ന  തുരങ്കം എന്നിവ മനോഹരമായ കാഴ്ചകൾ ആണ്  



 ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിച്ച തുരങ്കമാണ് കപ്പക്കാനം തുരങ്കം. നാലു കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ഉളുപ്പുണിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നു 
രണ്ട് ആറുകൾ തമ്മിൽ കൂട്ടിമുട്ടി സംഗമിക്കുന്ന  ഇരുകൂട്ടിയാർ എന്ന സ്ഥലത്താണ് ഈ തുരങ്കമുള്ളത്. ഇരുകൂട്ടിയാറിലെ ആറിലെ വെള്ളം തടയണ കെട്ടി നിർത്തി നാലു കിലോമീറ്റര്‍ ദൂരത്തിൽ തുരങ്കത്തിലൂടെ വെള്ളം കപ്പക്കാനത്തെത്തിക്കുന്നു. അവിടുന്ന് കപ്പക്കാനം തോട്ടിലെ വെള്ളത്തിനൊപ്പം ടണലിലൂടെ വന്ന വെള്ളവും ഒഴുകി ഇടുക്കി ഡാമിൽ എത്തിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം.





നല്ല ധൈര്യം ഉണ്ടെങ്കിൽ തുരങ്കത്തിനുള്ളിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോകാം. ഏകദേശം  നൂറ് മീറ്റർ വരെ പോകാം. അതിനുശേഷം  വലിയ പേടി പ്പെടുത്തുന്ന  ഇരുട്ടും  ശ്വാസം തടസ്സവും ഭയവും  മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തും. തുരങ്കത്തില്‍ കൂടുതൽ വെള്ളമുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക   വഴുവഴുപ്പുള്ള  പാറകളും എപ്പോൾ വേണമെങ്കിലും മറിയാവുന്ന ചെറിയ കല്ലുകളും അപകടം ഉണ്ടാക്കാൻ കാരണമാകും എന്നോർക്കുക 







വാഗമണ്ണിൽ നിന്നും പുള്ളിക്കാനം ഏലപ്പാറ റോഡിലൂടെ  10  കിലോമീറ്റർ സഞ്ചരിചാൽ  ടണലിനടുത്ത് എത്താം . മൂലമറ്റത്തു നിന്നു വരുമ്പോൾ ആശ്രമം വഴിക്ക് 13 കിലോമീറ്ററും മൂലമറ്റം - വാഗമൺ റൂട്ടിൽ വരുമ്പോൾ ഉളുപ്പുണിയിൽ നിന്നും മൂന്ന്‌ കിലോമീറ്ററും കപ്പക്കാനം തുരങ്കത്തിലേക്ക് ദൂരമുണ്ട്. ഉളുപ്പുനി ടോപ് സ്റ്റേഷൻ ഉയരത്തിൽ നിന്നും വാഗമണ്ണിലെ ചുറ്റുപാടുകൾ കാണുന്നത് തികച്ചും മനോഹരമാണ്.സ്വന്തം വാഹനത്തിൽ പോകാൻ പറ്റാത്തതുകൊണ്ട്  ജീപ്പ് സഫാരി എവിടെ ആവശ്യമാണ് 









കപ്പക്കാനം കാട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഇടുക്കി അണക്കെട്ടിലേക്കു വെള്ളം ഒഴുക്കുന്ന  തുരങ്കം എന്നിവ മനോഹരമായ കാഴ്ചകൾ ആണ്  


















ഇടുക്കി അണക്കെട്ടിന്റെ മനോഹരമായ ദൂര കാഴ്ച്ച  എന്നിവ ജീപ്പ് യാത്രയിൽ അവിശ്വസനീയമായ കാഴ്ച നൽകുന്നു.  ഉളുപ്പുണി, ഇടുക്കി റിസർവോയർ, വെള്ളാരം കുന്നു, വ്യൂ പോയിന്റ് എന്നിവയിലൂടെ കടന്നുപോകുന്ന ഓഫ്-റോഡ് ജീപ്പ് സഫാരി തികച്ചും ഹൃദ്യമാണ് .



ഇടുക്കി അണക്കെട്ടിന്റെ മനോഹരമായ ദൂര കാഴ്ച്ച  എന്നിവ ജീപ്പ് യാത്രയിൽ അവിശ്വസനീയമായ കാഴ്ച നൽകുന്നു.  ഉളുപ്പുണി, ഇടുക്കി റിസർവോയർ, വെള്ളാരം കുന്നു, വ്യൂ പോയിന്റ് എന്നിവയിലൂടെ കടന്നുപോകുന്ന ഓഫ്-റോഡ് ജീപ്പ് സഫാരി തികച്ചും ഹൃദ്യമാണ് .