a travel towards NATURE........

Thursday, 15 May 2025

കോടനാട് ആന പരിശീലന കേന്ദ്രം മിനി മൃഗശാല


കോടനാട്  ആന പരിശീലന കേന്ദ്രം  മിനി മൃഗശാല


കോടനാട് മലകളും പുഴകളും, ആനവളർത്തുകേന്ദ്രവും എല്ലാം ഉൾകൊള്ളുന്ന നാട്ടുപ്രദേശം . കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട്ട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയിലാണ്  തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്. ചങ്ങലകളൊന്നുമില്ലാതെ ആനകളെ കാണാനും ആനകൾ കുളിക്കുന്നത് കാണാനും എല്ലാം എവിടെ   സന്ദർശകർക്ക് സൗകര്യമുണ്ട്






50 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമുള്ള ആന പരിശീലന കേന്ദ്രമാണ്  കോടനാട് 
 ആനപിടുത്തം നിരോധിക്കുന്നതിനു മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖമായ കാട്ടാന പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കോടനാട് ആന പരിശീലന കേന്ദ്രം. ഇന്ന്  പരിക്കേറ്റ ആനക്കുട്ടികളുടെ പുനരധിവാസ കേന്ദ്രമായും  ആനകളുടെ പരിശീലന കേന്ദ്രമായും ഇപ്പോൾ തുടരുന്നു. വആന പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത് .




 









കോടനാട് ആനവളർത്തുകേന്ദ്രത്തിന്റെ ഭാഗമായി  പെരിയാർ നദിയുടെ തീരത്ത് മനോഹരമായി പ്രകൃതി ആസ്വദിക്കാനും വിശ്രമിക്കാനും ഒരു മിനി ഇക്കോ പാർക്ക് ഉണ്ട്.  നടപ്പാതകളിലൂടെ കാടിനുതുല്യമായ അനുഭൂതിയിൽ സഞ്ചാരികൾക്ക്  ആസ്വദിക്കാനാകും. ഇക്കോടൂറിസം എന്ന നിലയിലും ഇവിടം പ്രാധന്യമര്ഹിക്കുന്നു,  പാപ്പാൻമാരുടെ മേൽനോട്ടത്തിൽ, വിനോദസഞ്ചാരികൾക്ക് ആനകളെ മസാജ് ചെയ്യാനും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാനും അവസരം ലഭിക്കും






സന്ദര്‍ശന സമയം
രാവിലെ 8.00 മുതല്‍ വൈകിട്ട് 5.00 വരെ

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : എറണാകുളം, , 45 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  20 കി. മീ.



















































MALAYATTOR 
CHURCH 





EZHATTUMUGHAM PRAKRUTHI GRAMUM























CHARPPA BRIDGE 









ATHIRAPALLY WATER FALLS